എങ്ങനെ ക്യാൻസറിനെ പ്രതിരോധിക്കാം ?
ഈ കാലഘട്ടിൽ എല്ലാവരും പേടിയോടെ പറയുകയും കേൾക്കുകയും ചെയ്യുന്ന രോഗമാണ് 'കാന്‍സര്‍ ', ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോശങ്ങൾ അനിയന്ത്രിതമായി ഉണ്ടാവുന്ന വളർച്ചയാണ് നിയോപ്ലാസം . ഈ വളർച്ചക്ക് കാരണമായ ഘടകം ഇല്ലാതായാലും ഈ വളർച്ച തുടരും എന്നതാണ് ഇതിനെ രോഗാവസ്ഥയാക്കുന്ന ഒരു പ്രധാന പ്രത്യേകത.
മനുഷ്യശരീരത്തില്‍ ഏകദേശം 250-ഓളം തരം കാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിയിലും കാന്‍സര്‍ ബാധിച്ചിരിക്കുന്ന ഭാഗത്തിന്റേയും കാന്‍സറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് രോഗലക്ഷണങ്ങളും രോഗപുരോഗതിയും, ചികിത്സാരീതിയും വിഭന്നമാണ്. ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും എട്ടുലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
2020 ൽ ലോകത്തെ കാൻസർ ബാധിതരുടെ എണ്ണം ഒന്നര കോടി കഴിയുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. അതായത് കാൻസർ ബാധിതരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാൻസർ രോഗബാധയുടെ നിരക്ക് ഭയാനകമായി ഉയരുന്നുവെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും ശ്രമിച്ചാൽ കാൻസറിനെ പിടിച്ചുകെട്ടാമെന്ന് ലോകാരോഗ്യ സംഘടന ആത്മവിശ്വാസം നൽകുന്നു. ഫലപ്രദമായ ഇടപെടൽ നടത്തിയാൽ കാൻസർ ബാധയിൽ മൂന്നിലൊരു ഭാഗം തടയാൻ സാധിക്കും, മനുഷ്യന്റെ അനുദിന ജീവിതചര്യയിലുണ്ടാവുന്ന അപാകതകളും , ഭക്ഷണങ്ങളിലെ മാറ്റങ്ങളും, മലിനീകരണവും പോലുള്ള കാരണങ്ങൾ മാത്രമാണോ കാൻസറിലേക്ക് നയിക്കുന്നതെന്നുള്ള ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
എന്നാല്‍ കാന്‍സര്‍രോഗത്തിന്‍റെ ഭീകരതയോര്‍ത്ത് തളര്‍ന്നു പോകാതെ ആത്മധൈര്യത്തോടെ നേരിട്ടു ജയിക്കാം എന്ന് കാണിച്ച നിരവധിയാളുകൾ നമ്മുക്കിടയിലുണ്ട്. മരുന്നിനൊപ്പം മനസുറപ്പു കൂടിയുണ്ടെങ്കില്‍ കാന്‍സറിനെ തോല്‍പ്പിക്കാനാവും. കാൻസറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വർദ്ധിപ്പിക്കുക, രോഗികളായവർക്ക് എങ്ങനെ കാൻസറിനെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുക , ഏതെല്ലാം രീതിയില്‍ ചികിത്സകളുണ്ട്, ഭക്ഷണരീതിയും കാൻസറും, തുടങ്ങിയ നിരവധി വിഷയങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ക്യാമ്പെയ്നാണ് ചലഞ്ച് കാൻസർ, കരുതലോടെ കാൻസറിനെ എങ്ങനെ ഒന്നിച്ച് നേരിടാം എന്ന ലക്ഷ്യമാണ് ഈ ക്യാമ്പെയിനിലൂടെ ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത് , ഒപ്പം കാൻസറിനെ പറ്റിയുള്ള ശരിയായ അവബോധം ജനങ്ങളിലുണ്ടാക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.
ക്യാമ്പെയ്ൻ ലക്ഷ്യങ്ങൾ
- കാൻസറിനെ പറ്റിയുള്ള അവബോധം ജനങ്ങളിലെത്തിക്കുക
- എങ്ങനെ കാൻസറിനെ നേരിടാൻ കഴിയും എന്ന് ബോധ്യപ്പെടുത്തുക
- കാൻസർ രോഗവും , ലക്ഷണങ്ങളും മനസിലാക്കുക
- ഭക്ഷണരീതിയും കാന്‍സറും തമ്മില്‍ ബന്ധമുണ്ടോ?
- കാന്‍സര്‍ - മുന്‍കൂട്ടി അറിയാന്‍ മാർഗമുണ്ടോ?