ഗര്‍ഭാശയമുഖത്തെ ക്യാന്‍സര്‍ അഥവാ സെര്‍വിക്കല്‍ ക്യാന്‍സര്‍
ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) ആണ് ഗര്‍ഭാശയമുഖത്തെ ക്യാന്‍സര്‍ അഥവാ സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണം.തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള രോഗം കൂടിയാണിത്. മിക്കപ്പോഴും രോഗലക്ഷണങ്ങള്‍ പോലും കാണിക്കാത്ത ഒന്ന്. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ്.
ഇന്ത്യയില്‍ ഓരോ എട്ടുമിനിറ്റിലും ഒരു സ്ത്രീ സെര്‍വിക്കല്‍ കാന്‍സര്‍ മൂലം മരണമടയുന്നുവെന്നാണു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്റെ കണക്ക്. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്
സാധാരണയല്ലാത്ത ബ്ലീഡിങ്ങാണ് സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാനലക്ഷണം. പ്രത്യേകിച്ച് രണ്ടു ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ വരുന്നത്. ദുര്‍ഗന്ധത്തോടെയോ ബ്രൗണ്‍നിറത്തിലോ രക്താംശത്തോടെയോ ഉള്ള ഡിസ്ചാർജും സെര്‍വിക്കല്‍ കാന്‍സര്‍ ലക്ഷണമാകാം.