ക്യാൻസർ പ്രതിരോധത്തിനുള്ള നിർദേശങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ ആരും വീണുപോകരുതെന്ന് അര്‍ബുദ രോഗവിദഗ്ധന്‍ ഡോ.വിപി ഗംഗാധരൻ. ക്യാൻസർ രോഗത്തിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന കപട മുഖങ്ങളെ തിരിച്ചറിയണമെന്നും അതിന് പിന്നാലെ രോഗികൾ പോവരുതെന്നും ഡോ.വിപി ഗംഗാധരൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ക്യാൻസറിനെ അതിജീവിച്ചവർക്കായി ഒരുക്കിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാൻസർ രോഗം അറിഞ്ഞു കഴിഞ്ഞാലും ചികിത്സിക്കാൻ മനസില്ലാത്തവരാണ് സമൂഹത്തിൽ കൂടുതലുള്ളതെന്നും ക്യാൻസറിനെ തോൽപ്പിച്ചവരാണ് ശരിക്കും വിജയികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാൻസർ ദിനത്തോടനുബദ്ധിച്ച് ഏഷ്യാനെറ്റ് ന്യൂസും കാരിത്താസ് ഇൻഡ്യയുടെയും ചേർന്നാണ് ക്യാൻസറിനെ അതിജീവിച്ച നൂറ്റമ്പതോളം പേർക്ക് ആദരവ് ഒരുക്കിയത്.