ശ്വാസകോശാർബുദത്തെ പ്രതിരോധിക്കാം; ഭക്ഷണത്തിൽ ഇവ ഉപയോഗിക്കൂ...
ലങ് ക്യാൻസർ അധവാ ശ്വാസകോശത്തെ ബാധിക്കുന്ന അർബുദം ഇന്ന് കൂടുതലായി കാണപ്പെടുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭക്ഷ്യനാരുകളും യോഗർട്ടും ധാരാളം അടങ്ങിയ ഭക്ഷണം ലങ് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ജാമാ ഓങ്കോളജിയിൽ പ്രസിദ്ധീകരി ച്ച പഠനം പറയുന്നു. പ്രോസസ്ഡ് ഫുഡും റെഡ്മീറ്റും എല്ലാം ലങ് ക്യാൻസർ സാധ്യത കൂട്ടുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ക്രൂസിഫെറസ് വെജിറ്റബിൾ ആയ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ലങ് ക്യാൻസർ തടയാനും ശ്വാസകോശത്തിൽ നിന്ന് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനം ശക്തമാക്കാനും സഹായിക്കും. ബ്രൊക്കോളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ലങ് ക്യാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കും. കാരറ്റിലടങ്ങിയ വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ സ്ത്രീകളിൽ ലങ് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ഫ്രണ്ടിയേഴ്സ് ഇൻ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലങ് ക്യാൻസറിനോട് പൊരുതാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ ധാരാളമുണ്ട്. ഗ്രീൻ ടീയിലടങ്ങിയ സംയുക്തങ്ങള്‍ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.