Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് ഇംപാക്ട്; ബിപിസിഎല്ലിന് ലോട്ടറി !

രോഗബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 15 ഡോളറോളം ഇടിഞ്ഞ് 50 ഡോളറില്‍ എത്തിയിരുന്നു.

bpcl got five ship of crude oil in much lesser price due to corona virus outbreak
Author
Mumbai, First Published Feb 26, 2020, 11:45 AM IST

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈന വേണ്ടെന്ന് വച്ച അഞ്ച് കപ്പല്‍ ക്രൂഡ് ഓയില്‍ ബിപിസിഎല്‍ വാങ്ങി. 500 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ബാരലിന് മൂന്ന് മുതല്‍ അഞ്ച് ഡോളര്‍ വരെ കുറഞ്ഞ വിലയില്‍ ബിപിസിഎല്‍ വാങ്ങിയത്.

രോഗബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 15 ഡോളറോളം ഇടിഞ്ഞ് 50 ഡോളറില്‍ എത്തിയിരുന്നു. ചൈനയാണ് ലോകത്ത് ഏറ്റവുമധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവിടെയുള്ള ഫാക്ടറികളില്‍ ബഹുഭൂരിപക്ഷവും അടച്ചിട്ട നിലയിലാണ്.

ഇതുവരെ ചൈനയില്‍ മാത്രം 2,660 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 77,600 പേര്‍ക്ക് രോഗബാധയേറ്റു. ചൈനയില്‍ നിന്ന് ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചു. ഇതിനിടെയാണ് മുന്‍പേ ഓര്‍ഡര്‍ ചെയ്ത ക്രൂഡ് ഓയില്‍ വേണ്ടെന്ന് വയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ നിര്‍ബന്ധിതരായത്. അതേസമയം ഇനിയും ക്രൂഡ് ഓയില്‍ വാങ്ങി സംഭരിക്കാനുള്ള സാധ്യതയില്ലെന്നാണ് ബിപിസിഎല്‍ വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios