സിഡ്‌നി: കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താവുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. നിലവില്‍ മത്സരങ്ങളൊന്നും കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഈ തീരുമാനം വലിയ സന്തോഷം നല്‍കുമെന്നും ലാംഗര്‍ പറഞ്ഞു. 

ചെറിയ പ്രായത്തില്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പൊതുവേ കാണികള്‍ വളരെ കുറവായിരിക്കും. എന്നാല്‍ കളിയോടും ടീമംഗങ്ങളോടും ഉള്ള സ്‌നേഹം കാരണം, കാണികളുടെ അഭാവം പ്രയാസമായി തോന്നാറില്ലെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു.

സറ്റേഡിയം അടച്ചിട്ടാലും ടിവിയിലൂടെ ആരാധകര്‍ക്ക് മത്സരം കാണാമെന്നും ലാംഗര്‍ പറഞ്ഞു. കൊവിഡ് കാരണം ഓസീസ്- ന്യൂസിലന്‍ഡ് പരമ്പര ഇടയ്ക്ക് വച്ച് നിര്‍ത്തിവച്ചിരുന്നു. ഓസീസിന്റെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിക്കുമെന്ന സൂചനയും ശക്തമാണ്.