മുംബൈ: ചലച്ചിത്ര ലോകത്തിത് ബയോപിക്കുകളുടെ കാലമാണ്. പ്രത്യേകിച്ചും കായികമേഖലയിൽ നിന്നുള്ളവരുടേത്. മിൽഖാ സിംഗ്, മേരി കോം, പാൻ സിം​ഗ് തോമർ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, സച്ചിൻ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദിന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രങ്ങള്‍ നേരത്തെ വെള്ളിത്തിരയിൽ എത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ബയോപിക്കും മിനിസ്ക്രീനിൽ എത്തുകയാണ്. ഇതിന് പിന്നാലെ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു ഇതിഹാസതാരത്തിന്റെ ജീവിതംകൂടി സിനിമയാകുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ​ഗാം​ഗുലിയുടെ ജീവിതമാണ് സിനിമയാകുന്നത്. ബോളിവുഡിന് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ആണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. കരൺ ജോഹറും ​ഗാം​ഗുലിയിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനായി മുംബൈയിൽ ഒത്തുകൂടിയെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ഗാം​ഗുലിയുടെ വേഷം അവതരിപ്പിക്കാൻ പറ്റിയ ആളെ തേടുകയാണ് ഇരുവരും. അതേസമയം, നടൻ ഹൃത്വിക് റോഷൻ താനായി വെള്ളിത്തിരയിൽ എത്തണമെന്നാണ് ആ​ഗ്രഹമെന്നും അദ്ദേഹത്തെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ​ഗാംഗുലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Read More: ഒറ്റനോട്ടത്തില്‍ കപില്‍ ദേവ് തന്നെ! ഗംഭീര മേക്കോവറില്‍ രണ്‍വീറും ദീപികയും, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഏതായാലും ക്രിക്കറ്റ് പ്രേമികളുടെ എക്കാലത്തേയും ഇഷ്ടതാരമായ ​ഗാം​ഗുലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നതും കാത്തുനിൽപ്പാണ് ആരാധകർ. അതേസമയം, കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന '83' എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. കബീര്‍ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ രൺവീർ സിം​ഗ് ആണ് കപിൽ ദേവായി എത്തുന്നത്. 1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ കപില്‍ ദേവിന്‍റെ ഭാര്യ റോമി ദേവായിയുടെ വേഷം അവതരിപ്പിക്കുന്ന ദീപിക പദുകോണാണ്.  വിവാഹശേഷം രണ്‍വീറും ദീപികയും ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് '83'.

Read More: '83'യില്‍ രണ്‍ബീറിന്‍റെ ഭാര്യയായെത്തുന്നത് ദീപിക; അമ്പരപ്പിക്കുന്ന പ്രതിഫലം

ചിത്രത്തിൽ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി ജീവ വേഷമിടുന്നുണ്ട്. കപില്‍ ദേവ് ബയോപിക്കില്‍ 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.