ധാക്ക: ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്റെ (107) സെഞ്ചുറിയാണ് സിംബാബ്‌വെയുടെ ഇന്നിങ്‌സില്‍ നെടുംതൂണായത്. നയീം ഹസന്‍ ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തി. റെഗിസ് ചകാബ്വ (9), ഡൊണാള്‍ഡ് ടിരിപാനോ (0) എന്നിവാണ് ക്രീസില്‍.

ഓപ്പണര്‍ കെവിന്‍ കസുസ (2)യെ തുടക്കത്തില്‍ തന്നെ സിംബാബ്‌വെയ്ക്ക് നഷ്ടമായി. എന്നാല്‍ പ്രിന്‍സ് മസൗറെ (64) ഇര്‍വിന്‍ എന്നിവരുടെ ഇന്നിങ്‌സ് സിംബാബ്‌വെയ്ക്ക് തുണയായി. ഇരുവരും 111 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മസൗറെ പറത്തായ ശേഷം മറ്റുള്ള താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്രണ്ടന്‍ ടെയ്‌ലര്‍ (10) സിക്കന്ദര്‍ റാസ (18), ടിമികെന്‍ മറുമ (7) എന്നിവര്‍ നിരാശപ്പെടുത്തി. 

ഇതിനിടെ ഇര്‍വിനും മടങ്ങിയത് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. 227 പന്തില്‍ 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇര്‍വിന്റെ ഇന്നിങ്‌സ്. നയീം ഹസന് പുറമെ അബു ജായേദ് ആതിഥേയര്‍ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.