Asianet News MalayalamAsianet News Malayalam

കെവിഡ് 19: ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ സാധ്യതയേറി

ജൂണ്‍ അവസാനംസ്ഥിതിഗതികള്‍ പരിശോധിച്ചാവും ലോകകപ്പ് മാറ്റുന്നത് അടക്കമുള്ള കാര്യത്തില്‍ ഐ സി സി തീരുമാനം എടുക്കുക. താരങ്ങളുടേയും ഒഫീഷ്യസിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഐസിസി വ്യക്തമാക്കി.

ICC postpones all qualifying events due to COVID-19 pandemic
Author
Dubai - United Arab Emirates, First Published Mar 27, 2020, 6:03 PM IST

ദുബായ്: ലോകത്താകമാനം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ട്വന്റി 20 ലോകകപ്പ് മാറ്റി വയ്ക്കാന്‍ സാധ്യതയേറി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പടെ എല്ലാ മത്സരങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. അടുത്തമാസം നടത്താനിരുന്ന ട്വന്റി 20 ലോകകപ്പ് ട്രോഫി ടൂറും മാറ്റിവച്ചു. 

ജൂണ്‍ അവസാനംസ്ഥിതിഗതികള്‍ പരിശോധിച്ചാവും ലോകകപ്പ് മാറ്റുന്നത് അടക്കമുള്ള കാര്യത്തില്‍ ഐ സി സി തീരുമാനം എടുക്കുക. താരങ്ങളുടേയും ഒഫീഷ്യസിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഐസിസി വ്യക്തമാക്കി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ആറ് മാസം വേണ്ടിവരുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകകപ്പ് മാറ്റിവെക്കുന്ന കാര്യം ഐസിസി ചര്‍ച്ച ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios