Asianet News MalayalamAsianet News Malayalam

രണ്ടാം ടി20: ഓസീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഓസീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍‌ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. 

India vs Australia 2nd T20I Live
Author
Bengaluru, First Published Feb 27, 2019, 8:03 PM IST

ബംഗളൂരു: ഓസീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 47 റണ്‍സെടുത്ത രാഹുലിന്‍യും ധവാന്‍റെയും(14) പന്തിന്‍റെയും(1) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. 

രോഹിത് ശര്‍മയക്ക് വിശ്രമം അനുവദിച്ചു. ആദ്യ ടി20യില്‍ പുറത്തിരുന്ന ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. മായങ്ക് മര്‍കണ്ഡേയ്ക്ക് പകരം വിജയ് ശങ്കറും ഉമേഷ് യാദവിന് പകരം സിദ്ധാര്‍ത്ഥ് കൗളും ടീമിലെത്തി. ഓസീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. രണ്ട് ടി20കളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഓസീസ് വിജയിച്ചിരുന്നു.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, സിദ്ധാര്‍ത്ഥ് കൗള്‍.
 

Follow Us:
Download App:
  • android
  • ios