Asianet News MalayalamAsianet News Malayalam

മുട്ടി കളി വേണ്ട; ബാറ്റ്സ്മാന്‍മാരോട് കോലി

പച്ചപ്പ് നിറഞ്ഞ പിച്ചാണെങ്കില്‍ ആക്രമിച്ചു കളിക്കകുക എന്നതാണ് എന്റെ രീതി. അങ്ങനെ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ പുറത്തായേക്കാം. എങ്കിലും ആ സമീപനമാണ് ശരിയെന്നാണ് ഞാന്‍ കരുതുന്നത്.

India vs New Zeland We should not bat too cautiously says Virat Kohli
Author
Christchurch, First Published Feb 25, 2020, 8:49 PM IST

ക്രൈസ്റ്റ്ചര്‍ച്ച്: വെല്ലിംഗ്ടണ്‍ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ അമിത പ്രതിരോധത്തിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലി. അമിത പ്രതിരോധത്തിലേക്ക് വലിയുന്നത് ടീമിന് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് കോലി പറഞ്ഞു.

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാര 81 പന്തില്‍ 11 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഹനുമാ വിഹാരി 79 പന്തില്‍ 15 റണ്‍സാണെടുത്തത്. ഈ പശ്ചാത്തലത്തിലാണ് കോലിയുടെ പ്രതികരണം. സിംഗിളുകള്‍ പോലും വരാതാവുമ്പോള്‍ സാഹചര്യങ്ങളെക്കുറിച്ച് സംശയം ഉയരും. മോശം പന്തുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ സംഭവിക്കുന്നത് നല്ലൊരു പന്തില്‍ പുറത്താവുക എന്നതായിരിക്കും. അങ്ങനെ പുറത്താവുന്നത് ചിലപ്പോള്‍ ചിലര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമായിരിക്കും. എന്നാല്‍ ആ സമീപനം എനിക്ക് അംഗീകരിക്കാനാവില്ല.

പച്ചപ്പ് നിറഞ്ഞ പിച്ചാണെങ്കില്‍ ആക്രമിച്ചു കളിക്കകുക എന്നതാണ് എന്റെ രീതി. അങ്ങനെ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ പുറത്തായേക്കാം. എങ്കിലും ആ സമീപനമാണ് ശരിയെന്നാണ് ഞാന്‍ കരുതുന്നത്. അത്തരത്തില്‍ പുറത്തായാലും അത് അംഗീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല.

എങ്കിലും കരുതലോടെ കളിച്ച് റണ്‍സെടുക്കാതെ പുറത്താവുന്നതിലും നല്ലതാണ് ആക്രമിച്ചു കളിച്ച് പുറത്താവുന്നത്. സാഹചര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നാല്‍ ബാറ്റിംഗില്‍ ശ്രദ്ധിക്കാനാവില്ല. സാങ്കേതികതയെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ അമിതമായി ചിന്തിച്ചാല്‍ തെളിഞ്ഞ മനസോടെ ബാറ്റ് ചെയ്യാനാവില്ലെന്നും കോലി പറ‍ഞ്ഞു.

Follow Us:
Download App:
  • android
  • ios