Asianet News MalayalamAsianet News Malayalam

പരമ്പര വിജയത്തിന് രണ്ട് മാറ്റങ്ങളുമായി ഇന്ത്യ; വാംഖഡെയില്‍ ടോസ് വിന്‍ഡീസിന്

കരുത്തരായ ഇന്ത്യയെ ഞെട്ടിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പമായ കരീബിയന്‍ പടയെ തകര്‍ത്തെറിയാനാണ് മുംബൈയില്‍ ഇന്ത്യ ഇറങ്ങുന്നത്

India vs West Indies Mumbai T20I Toss and Live Updates
Author
Mumbai, First Published Dec 11, 2019, 6:40 PM IST

മുംബൈ: പരമ്പര വിജയിയെ തീരുമാനിക്കുന്ന വാംഖഡെ ടി20യില്‍ ടീം ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് കോലിപ്പട ഇറങ്ങുന്നത്. രവീന്ദ്ര ജഡേജയ്‌ക്ക് പകരം മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. മാറ്റങ്ങളില്ലാതെയാണ് പൊള്ളാര്‍ഡും സംഘവും ഇറങ്ങുന്നത്. 

വിന്‍ഡീസ്

Lendl Simmons, Evin Lewis, Brandon King, Shimron Hetmyer, Nicholas Pooran(w), Kieron Pollard(c), Jason Holder, Khary Pierre, Hayden Walsh, Sheldon Cottrell, Kesrick Williams

ഇന്ത്യ

Rohit Sharma, Lokesh Rahul, Virat Kohli(c), Rishabh Pant(w), Shreyas Iyer, Shivam Dube, Washington Sundar, Bhuvneshwar Kumar, Kuldeep Yadav, Deepak Chahar, Mohammed Shami

തിരുവനന്തപുരത്ത് ജയിച്ച് വിന്‍ഡീസ് പരമ്പരയില്‍(1-1) ഒപ്പമെത്തിയിരുന്നു. ഇന്ന് വിജയിക്കുന്നവര്‍ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാം. വാംഖഡെയിലെ പിച്ച് പേസിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ പിന്തുണയ്‌ക്കുന്നതാണ് വാംഖഡെയുടെ ചരിത്രം. 

2002ന് ശേഷം ഇന്ത്യയിൽ വിന്‍ഡീസ് പരമ്പര ജയിച്ചിട്ടില്ല. ഈ നാണക്കേട് മാറ്റാമെന്നാണ് കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷ. ട്വന്‍റി 20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ പരമ്പര നഷ്ടം ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകില്ല. 
 

Follow Us:
Download App:
  • android
  • ios