ലണ്ടന്‍: ഐപിഎൽ നടത്തിപ്പില്‍ ശ്രദ്ധേയമായ നിര്‍ദ്ദേശവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. 'ലോകകപ്പിന് മുന്‍പ് ഓസ്ട്രേലിയയിൽ വച്ച് അഞ്ച് ആഴ്‍ച കൊണ്ട് ടൂര്‍ണമെന്‍റ് നടത്താനാകും. ലോകകപ്പിന് മുന്‍പ് താരങ്ങള്‍ക്ക് മികച്ച ഒരുക്കമാകും ഐപിഎല്‍. ഐപിഎല്ലും ലോകകപ്പും ക്രിക്കറ്റിന് പ്രധാനപ്പെട്ടതാണ്' എന്നും അദേഹം വ്യക്തമാക്കി.  

Read more: ലോക്ക് ഡൌണെങ്കിലും ഒരു കാര്യം മറക്കരുത്; സഹതാരങ്ങളെ ഓർമ്മിപ്പിച്ച് ഹാർദിക് പാണ്ഡ്യ

ഒരു ഓസീസ് മാധ്യമപ്രവര്‍ത്തകന്‍റെ ട്വീറ്റിന് മറുപടിയായാണ് വോണിന്‍റെ പ്രതികരണം. കൊവിഡ് വൈറസ് വ്യാപനം കാരണം മെയ് മാസത്തില്‍ ഇന്ത്യയിൽ വച്ച് ഐപിഎൽ നടത്താന്‍ കഴിയില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് മുന്‍ താരത്തിന്‍റെ പ്രതികരണം. 

മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ പതിമൂന്നാം സീസണ്‍ നിലവില്‍ ഏപ്രില്‍ 15ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൌണ്‍ അവസാനിക്കുന്ന 14-ാം തിയതിക്ക് ശേഷമെ ഐപിഎല്ലിന്‍റെ ഭാവിയെ കുറിച്ച് ബിസിസിഐ തീരുമാനമെടുക്കൂ എന്നാണ് റിപ്പോർട്ട്. പല രാജ്യങ്ങളിലും യാത്രാവിലക്ക് തുടരും എന്നതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തവും ബിസിസിഐക്ക് പരിഗണിക്കേണ്ടതുണ്ട്. 

Read more: ഐപിഎല്‍ നടത്താതെ പിന്നോട്ടില്ല; പ്ലാന്‍ ബി തയ്യാറാക്കി ബിസിസിഐ

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക