ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു. ദീർഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്‌രിവാലയയെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ച വിവരം കരുൺ  സമൂഹ മാധ്യമത്തിലൂടെയാണ് വിശദമാക്കിയത്. ഗോവയിൽവച്ച് സനയയോട് വിവാഹ അഭ്യർഥന നടത്തുന്ന വീഡിയോയും കരുൺ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അവൾ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുളള ചിത്രവും പങ്കുവച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. 

 
 
 
 
 
 
 
 
 
 
 
 
 

Happy Valentine’s Day, my love❤️ #mine #loveeveryday @karun_6

A post shared by Sanaya Tankariwala (@sanayatankariwala) on Feb 14, 2019 at 2:12am PST

27 കാരനായ കരുൺ നായർ ചെങ്ങന്നൂർ സ്വദേശികളായ കലാധരൻ നായരുടെയും പ്രേമ നായരുടെയും മകനാണ്. 2016 ൽ ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടിയതോടെയാണ് കരുണ്‍ ശ്രദ്ധ നേടുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Happy New Year! #2018overandout #hello2019 #myshouldertoleanon❤️

A post shared by Sanaya Tankariwala (@sanayatankariwala) on Dec 31, 2018 at 9:50pm PST

 
 
 
 
 
 
 
 
 
 
 
 
 

Lifeline♥️

A post shared by Sanaya Tankariwala (@sanayatankariwala) on Jun 21, 2019 at 9:14am PDT