Asianet News MalayalamAsianet News Malayalam

ബാറ്റിംഗിലും മഹാരാജ്; ജോ റൂട്ടിനെതിരെ ലോക റെക്കോര്‍ഡിട്ട് കേശവ് മഹാരാജ്

റൂട്ടിന്റെ ഒരോവറില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും പറത്തി മഹാരാജ് 24 റണ്‍സടിച്ചപ്പോള്‍ അവസാന പന്തില്‍ നാലു റണ്‍സ് ബൈ ആയും ലഭിച്ചു. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ 82-ാം ഓവറിലായിരുന്നു മഹാരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ്.

Keshav Maharaj creates world record in Joe Roots most expensive over in Test history
Author
Port Elizabeth, First Published Jan 20, 2020, 6:07 PM IST

പോര്‍ട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ക്രീസ് വിട്ടത് ലോക റെക്കോര്‍ഡിട്ട്. ബൗളിംഗിലല്ല, ബാറ്റിംഗിലാണ് കേശവ് ശരിക്കും മഹാരാജ് ആയത്. ജോ റൂട്ടിന്റെ ഒരോവറില്‍ 28 റണ്‍സടിച്ചാണ് മഹാരാജ് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡിന് ഒപ്പമെത്തിയത്.

റൂട്ടിന്റെ ഒരോവറില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും പറത്തി മഹാരാജ് 24 റണ്‍സടിച്ചപ്പോള്‍ അവസാന പന്തില്‍ നാലു റണ്‍സ് ബൈ ആയും ലഭിച്ചു. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ 82-ാം ഓവറിലായിരുന്നു മഹാരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ്. അവസാന വിക്കറ്റില്‍ ഡെയ്ന്‍ പാറ്റേഴ്സണൊപ്പം 99 റണ്‍സിന്റെ കൂട്ടുകെട്ടിലും മഹാരാജ് പങ്കാളിയായി.

106 പന്തില്‍ 71 റണ്‍സടിച്ച മഹാരാജ് ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഡെയ്ന്‍ പാറ്റേഴ്സണ്‍ 40 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഒടുവില്‍ മഹാരാജിനെ റണ്ണൗട്ടാക്കി സാം കറനാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

87 റണ്‍സ് വഴങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത് പാര്‍ട് ടൈം സ്പിന്നറായ ജോ റൂട്ടയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റാണ് റൂട്ട് എറിഞ്ഞിട്ടത്.  മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 53 റണ്‍സിനും ജയിച്ച് നാലു മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

Follow Us:
Download App:
  • android
  • ios