ദില്ലി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സമ്മാനദാന ചടങ്ങിലാണ് കോലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പുറത്തെടുത്ത പ്രകടനത്തെ പുകഴ്ത്തി സംസാരിച്ചത്.

കോലി തുടര്‍ന്നു.. പരമ്പര മൊത്തത്തില്‍ പരിശോധിച്ചാല്‍ ഓസ്‌ട്രേലിയ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവര്‍ കിരീടം അര്‍ഹിക്കുന്നു. അവര്‍ക്ക് തങ്ങളേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ സാധിച്ചു. പ്രത്യേകിച്ച് അവസാന മൂന്ന് മത്സരങ്ങള്‍. അവര്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച രീതി അവിശ്വസനീയമാണെന്നും കോലി പറഞ്ഞു.

ലോകകപ്പിന് മുമ്പ് ടീമിലെ ഒരേയൊരു സ്ഥാനത്തെ കുറിച്ച് മാത്രമാണ് ആശയക്കുഴപ്പമുള്ളത്. ലോകകപ്പില്‍ അവരവര്‍ക്ക് നല്‍കുന്ന വേഷം ഭംഗായായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളിലായി ഇന്ത്യ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.