ഏകദിനത്തിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. ട്വിറ്ററിലൂടെയാണ് അഫ്രീദി ലോക ഇലവനെ പ്രഖ്യാപിച്ചത്. അഫ്രീദി കളിച്ചിരുന്ന കാലയളവില്‍ വിവിധ ടീമുകളില്‍ കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒരുതാരം മാത്രമാണ് ടീമില്‍ ഇടം കണ്ടെത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടീമിലെത്തിയ ഒരേയൊരു ഇന്ത്യന്‍ താരം. വിരാട് കോലി, എം എസ് ധോണി, വിരേന്ദര്‍ സെവാഗ് എന്നിവരെയൊന്നും പരിഗണിച്ചില്ല. 

അഞ്ച് പാക് താരങ്ങളാണ് ടീമിലിടം നേടിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് നാല് പേരും ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറും ഓസ്ട്രേലിയയുടെ മുന്‍ വെടിക്കെട്ട് താരം ആദം ഗില്‍ക്രിസ്റ്റുമാണ് ഓപ്പണ്‍മാര്‍. മുന്‍ പാക് താരം റഷീദ് ലത്തീഫാണ് വിക്കറ്റ് കീപ്പര്‍.  ഇരുവരേയും കൂടാതെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്, വസീം അക്രം, ഷുഐബ് അക്തര്‍ എന്നിവരാണ് മറ്റു പാക് താരങ്ങള്‍.

അഫ്രീദിയുടെ ലോക ഇലവന്‍: സയിദ് അന്‍വര്‍ (പാകിസ്താന്‍), ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ് (ഓസ്ട്രേലിയ), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ഇന്‍സമാമുള്‍ ഹഖ് (പാകിസ്താന്‍), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക), റഷീദ് ലത്തീഫ് (വിക്കറ്റ് കീപ്പര്‍, പാകിസ്ഥാന്‍), വസീം അക്രം (പാകിസ്താന്‍), ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത് (ഓസ്ട്രേലിയ), ഷുഐബ് അക്തര്‍ (പാകിസ്താന്‍).