Asianet News MalayalamAsianet News Malayalam

സിക്സറടിച്ച് ട്രിപ്പിള്‍; സെവാഗിന്റെ റെക്കോര്‍ഡ് ആവര്‍ത്തിച്ച് സര്‍ഫ്രാസ് ഖാന്‍

ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫ്രാസ് 391 പന്തില്‍ 301 റണ്‍സുമായി പുറത്താകാതെ നിന്നു. 30 ബൗണ്ടറിയും എട്ട് സിക്സറും അടങ്ങുന്നതാണ് സര്‍ഫ്രാസിന്റെ ഇന്നിംഗ്സ്. സര്‍ഫ്രാസ് 250 റണ്‍സടിച്ചതും സിക്സറിലൂടെയായിരുന്നു.

Ranji Trophy Sarfaraz Khan emulates Virender Sehwag to reach triple century
Author
Mumbai, First Published Jan 22, 2020, 6:23 PM IST

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈയുടെ യുവതാരം സര്‍ഫ്രാസ് ഖാന് ട്രിപ്പിള്‍ സെഞ്ചുറി. സിക്സറടിച്ച് ട്രിപ്പിള്‍ തികച്ച സര്‍ഫ്രാസ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് ആവര്‍ത്തിക്കുകയും ചെയ്തു. 2009ല്‍ രോഹിത് ശര്‍മ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം ഇതാദ്യമായാണ് രഞ്ജിയില്‍ ഒറു മുംബൈ താരം ട്രിപ്പിള്‍ സെഞ്ചുറി നേടുന്നത്. 2015ല്‍ ഉത്തര്‍പ്രദേശിനായി കളിച്ചിരുന്ന സര്‍ഫ്രാസ് ഖാന്‍ ഇതേ ഗ്രൗണ്ടില്‍ മുംബൈക്കെതിരെ ബാറ്റേന്തിയിട്ടുണ്ട്.

ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫ്രാസ് 391 പന്തില്‍ 301 റണ്‍സുമായി പുറത്താകാതെ നിന്നു. 30 ബൗണ്ടറിയും എട്ട് സിക്സറും അടങ്ങുന്നതാണ് സര്‍ഫ്രാസിന്റെ ഇന്നിംഗ്സ്. സര്‍ഫ്രാസ് 250 റണ്‍സടിച്ചതും സിക്സറിലൂടെയായിരുന്നു. ആറാം നമ്പറില്‍ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗ സ്കോറെന്ന നേട്ടവും ഇതോടെ സര്‍ഫ്രാസ് സ്വന്തമാക്കി. 2014-2015 സീസണില്‍ മുംബൈക്കെതിരെ കര്‍ണാടകയുടെ കരുണ്‍ നായര്‍ നേടിയ 328 റണ്‍സാണ് രഞ്ജിയില്‍ ആറാം നമ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

സര്‍ഫ്രാസിന്റെ ട്രിപ്പിള്‍ സെഞ്ചുറി മികവില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനിലയും മൂന്ന് പോയന്റും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് എട്ടാമനായി ക്രീസിലെത്തി ഡബിള്‍ സെഞ്ചുറിയടിച്ച ഉപേന്ദ്ര യാദവിന്റെയും(203 നോട്ടൗട്ട്) സെഞ്ചുറി നേടിയ അക്ഷദീപ് സിംഗിന്റെയും(115) ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 625 റണ്‍സെടുത്തപ്പോള്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 688 റണ്‍സടിച്ചു.

Follow Us:
Download App:
  • android
  • ios