മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ് ഐക്യദീപം തെളിയിക്കല്‍ ആഘോഷമാക്കിയവരെ പരിഹസിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ട്വിറ്റിറിലായിരുന്നു താരത്തിന്റെ പരിഹാസത്തോടെയുള്ള പോസ്റ്റ്. 

''എല്ലാവരും വീടുകളില്‍ തന്നെയിരിക്കൂ. തെരുവുകളില്‍ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പിന് ഇനിയും കുറച്ചു സമയം കൂടി ബാക്കിയുണ്ട്.'' എന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്. നേരത്തെ ഐക്യദീപം ആഹ്വാനത്തെ രോഹിത് സ്വാഗതം ചെയ്തിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിടുകയും ചെയ്തിരുന്നു. 

എന്നാല്‍ ദീപം തെളിയിക്കുന്നതിന്റെ പേരില്‍ തെരുവുകളില്‍ കൂട്ടംകൂടി ആഘോഷിച്ചവര്‍ക്കെതിരെയാണ് രോഹിത് ശര്‍മ്മയുടെ പ്രതികരണം. ആളുകളോട് അപേക്ഷിക്കുന്ന രീതിലാണ് രോഹിത്തിന്റെ ട്വീറ്റ്.