Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ദുരിതമനുഭവിക്കുന്നവര്‍ക്ക്  സഹായഹസ്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ പണം കൈമാറുക. 25 ലക്ഷം രൂപ വീതം നല്‍കാനാണ് സച്ചിന്റെ തീരുമാനം.

Sachin Tendulkar donates financial help to fight covid 19
Author
Mumbai, First Published Mar 27, 2020, 2:19 PM IST

മുംബൈ: കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും. 50 ലക്ഷം രൂപയുടെ ധനസഹായമാണ് സച്ചിന്‍ പ്രഖ്യാപിച്ചത്. പിടിഐ, ടൈംസ ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ പണം കൈമാറുക. 25 ലക്ഷം രൂപ വീതം നല്‍കാനാണ് സച്ചിന്റെ തീരുമാനം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. നേരത്തെ, ബി സി സി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പശ്ചിമബംഗാളില്‍ കൊറോണയെ തുടര്‍ന്ന് ക്യാമ്പുകളിലായവര്‍ക്കായിരിക്കും അരി വിതരണം ചെയ്യുക. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എ.എസ് ധോണി പൂനെ ആസ്ഥാനമായുള്ള എന്‍ജിഒക്ക് ഒരു ലക്ഷം നല്‍കിയിരുന്നു. 

പഠാന്‍ സഹോദരന്മാര്‍ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനുമായി 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു. കൂടാതെ വനിത ബാഡ്മിന്റണ്‍ താരം പി വി ആന്ധ്രാ, തെലങ്കാന സര്‍ക്കാറുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കിയിരുന്നു. ടെന്നിസ് താരം സാനിന മിര്‍സയും സഹായനിധിയില്‍ പങ്കാളിയായിരുന്നു.

Follow Us:
Download App:
  • android
  • ios