Asianet News MalayalamAsianet News Malayalam

കേരളത്തിന് കനത്ത നഷ്ടം; സന്ദീപ് വാര്യര്‍ അടുത്ത സീസണില്‍ തമിഴ്‌നാടിന് വേണ്ടി കളിക്കുമെന്ന് സൂചന

ഇന്ത്യ സിമന്റ്‌സ് ജീവനക്കാരനായ സന്ദീപ്, ചെന്നൈയിലാണ് പരിശീലനം നടത്താറുള്ളത്. 2018-19 സീസണില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോള്‍ സന്ദീപ് ആയിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍.

Sandeep Warrier may play for Tamil Nadu this season
Author
Kochi, First Published Apr 7, 2020, 10:11 PM IST

കൊച്ചി: കേരളത്തിന്റെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ സംസ്ഥാനം വിടുന്നതായി സൂചന. അടുത്ത രഞ്ജി ട്രോഫി സീസണ്‍ മുതല്‍ തമിഴ്‌നാടിനായി സന്ദീപ് കളിച്ചേക്കും. ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം, സന്ദീപുമായി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും , മാധ്യമവാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും സന്ദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യ സിമന്റ്‌സ് ജീവനക്കാരനായ സന്ദീപ്, ചെന്നൈയിലാണ് പരിശീലനം നടത്താറുള്ളത്. 2018-19 സീസണില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോള്‍ സന്ദീപ് ആയിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് സന്ദീപ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ എന്‍ഒസി കിട്ടിയാല്‍ മാത്രമേ സന്ദീപിന് തമിഴ്‌നാട്ടിലേക്ക് മാറാനാകൂ.

57 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലാണ് സന്ദീപ് ഇതുവരെ കളിച്ചത്. 24.43 ശരാശരിയില്‍ 186 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും സന്ദീപ് കൊയ്തിരുന്നു. 55 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 66 വിക്കറ്റുകളും 47 ടി20കളില്‍ നിന്നും 7.2 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 46 വിക്കറ്റുകളും താരം നേടി.

Follow Us:
Download App:
  • android
  • ios