Asianet News MalayalamAsianet News Malayalam

കണ്ണീരില്‍ കുതിര്‍ന്ന് ദില്ലി; രാജ്യത്ത് ശാന്തിയും സമാധാനവും വേണം, അധികൃതരോട് കെഞ്ചി യുവരാജും സെവാഗും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിളിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും പ്രക്ഷോഭത്തിനെതിരെ പ്രതികരിക്കുകയുണ്ടായി. ദില്ലിയിലെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ അധികാരികള്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുവരാജ് വ്യക്തമാക്കി.

sehwag and yuvraj on delhi riot
Author
New Delhi, First Published Feb 26, 2020, 11:41 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം തലസ്ഥാന നഗരത്തെ കണ്ണീരിലാഴ്ത്തികൊണ്ടിരിക്കെ അഭിപ്രായവുമായി മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും. ട്വിറ്ററിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. ദില്ലിയിയില്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നവെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചിട്ടു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിളിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും പ്രക്ഷോഭത്തിനെതിരെ പ്രതികരിക്കുകയുണ്ടായി. ദില്ലിയിലെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ അധികാരികള്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുവരാജ് വ്യക്തമാക്കി. എല്ലാവരും പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണമെന്ന് യുവി കൂട്ടിച്ചേര്‍ത്തു.

ഒരു അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സെവാഗ് കുറിച്ചിട്ടു. കലാപത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അത് രാജ്യ തലസ്ഥാനത്തിന് തന്നെ നാണക്കേടാണ്. ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും വിവേകത്തോടെ ചിന്തിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

ട്വിറ്ററില്‍ തന്നെയാണ് രോഹിത് ശര്‍മയും അഭിപ്രായം വ്യക്തമാക്കിയത്. ''ദില്ലിയിലെ കാഴ്ചകള്‍ ഒരു നല്ലതായി തോന്നുന്നില്ല. എല്ലാം ഉടനെ നേരയാവുമെന്ന് തന്നെ കരുതാം.'' ഇതായിരുന്നു രോഹിത് ശര്‍മയുടെ ട്വീറ്റ്. ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം ആദ്യമായിട്ടാണ് പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കുന്നത്.

Follow Us:
Download App:
  • android
  • ios