കൊല്‍ക്കത്ത: പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തിണങ്ങിയ ഇന്ത്യക്കാണ് ഏകദിന ലോകകപ്പിൽ ഏറ്റവുംകൂടുതൽ വിജയ സാധ്യതയെന്ന് ഓസ്ട്രേലിയയുടെ മുൻതാരം സൈമൺ കാറ്റിച്ച്. വിരാട് കോലിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയുടെ കരുത്തെന്നും കാറ്റിച്ച് പറഞ്ഞു.

ഓസ്ട്രേലിയയിൽ ചരിത്രവിജയം നേടിയ നായകനാണ് കോലി. ലോകകപ്പിലും ഈ മികവ് പ്രതീക്ഷിക്കാം. ശക്തമായ പേസ് ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിനും ഓസ്ട്രേലിയയക്കും കിരീടസാധ്യതയുണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

2011ലെ ലോകവിജയത്തിൽ പങ്കാളിയായ കോലിക്ക് കീഴിൽ ഇന്ത്യ ആദ്യമായാണ് ലോകകപ്പിന് ഇറങ്ങുന്നത്.