Asianet News MalayalamAsianet News Malayalam

വിജയ് ശങ്കറിനെ കുറിച്ച് ആശങ്ക വേണ്ട; പിന്തുണയുമായി സൗരവ് ഗാംഗുലി

വിജയ് ശങ്കര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ നിരവധിയുണ്ട്. ടീമില്‍ നാലാം സ്ഥാനത്തേക്കാണ് ശങ്കറിനെ പരിഗണിക്കുന്നത്. ഫോമിലെത്താന്‍ ബുദ്ധിമുട്ടിയ അമ്പാട്ടി റായുഡുവിനെ മറികടന്നാണ് ശങ്കര്‍ ടീമിലെത്തിയത്.

Sourav Ganguly says Vijay Shankar will perform in World Cup
Author
New Delhi, First Published May 1, 2019, 11:32 AM IST

ദില്ലി: വിജയ് ശങ്കര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ നിരവധിയുണ്ട്. ടീമില്‍ നാലാം സ്ഥാനത്തേക്കാണ് ശങ്കറിനെ പരിഗണിക്കുന്നത്. ഫോമിലെത്താന്‍ ബുദ്ധിമുട്ടിയ അമ്പാട്ടി റായുഡുവിനെ മറികടന്നാണ് ശങ്കര്‍ ടീമിലെത്തിയത്. ടീം സെലക്ഷന് ശേഷം മുഖ്യ സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞത്, വിജയ് ശങ്കര്‍ ഒരു ത്രീ ഡൈമന്‍ഷനല്‍ പ്ലയറാണെന്നാണ്. 

എന്നാല്‍ ഐപിഎല്ലില്‍ താത്തിന്റ പ്രകടനം അത്ര മികച്ചതല്ല. 12 മത്സരങ്ങളില്‍ നിന്ന് 180 റണ്‍സ് മാത്രമാണ് ശങ്കര്‍ നേടിയത്. താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നു. എന്നാല്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍  താരത്തിന്റെ ബൗളിങ് ഗുണം ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു.

ദാദ തുടര്‍ന്നു.... ലോകകപ്പില്‍ വിജയ് ശങ്കര്‍ നന്നായി പന്തെറിയും. ലോകകപ്പില്‍ ശങ്കറിന്റെ ബൗളിങ് ഇന്ത്യക്ക് ഗുണം ചെയ്യും. അദ്ദേഹത്തെ പ്രകടനത്തെ കുറിച്ച് ആരും നെഗറ്റീവായി ചിന്തിക്കേണ്ടതില്ല. ശങ്കറിന് ടീമില്‍ ഇടം ലഭിച്ചത് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും മികച്ച പ്രകടനം ലഭിച്ചതിനെ തുര്‍ന്നാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios