Asianet News MalayalamAsianet News Malayalam

കൈകള്‍ കോര്‍ക്കൂ, നമുക്ക് ഒരുമിച്ചിറങ്ങാം; കൊവിഡ് ദുരിതമനുഭവിക്കുന്നര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് 'വിരുഷ്‌ക'

നിരവധി കായിക താരങ്ങളാണ് സാമ്പത്തിക സഹായവുമായെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 50 ലക്ഷം നല്‍കിയിരുന്നു.
 

virushka pledge donation to PM CARES
Author
Mumbai, First Published Mar 30, 2020, 5:49 PM IST

മുംബൈ: കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിച്ച് വിരുഷ്‌ക. പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ (മഹാരാഷ്ട്ര) ഫണ്ടിലേക്കും സംഭാവന നല്‍കണെന്ന് വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലായിരുന്നു ഇരുവരുടെ ആഹ്വാനം. 

ഇന്ത്യന്‍ ക്യാപ്റ്റന്റെ ഔദ്യോഗിക അക്കൗണ്ടില്‍ വന്ന ട്വീറ്റ് ഇങ്ങനെയായിരുന്നു... ''ഇന്ത്യന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുടെയും (മഹാരാഷ്ട്ര) പദ്ധതിയിട്ട കൊവിഡ് ദുരിതാശ്വാസ നിധിയിലേക്കും നിങ്ങാല്‍ കഴിയുന്ന സംഭാവന നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യം നമ്മുടെയെല്ലാം ഹൃദയം തകര്‍ക്കുന്നതാണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്നത് ചെയ്യണം. നമ്മുടെ സഹായം ദുരിതമനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാവും.'' കോലി പറഞ്ഞു. ട്വീറ്റ് കാണാം.

നിരവധി കായിക താരങ്ങളാണ് സാമ്പത്തിക സഹായവുമായെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 50 ലക്ഷം നല്‍കിയിരുന്നു. സുരേഷ് റെയ്‌ന 52 ലക്ഷമാണ് നല്‍കിയത്. വനിത ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ബോക്‌സര്‍ മേരി കോം, സ്പ്രിന്റര്‍ ഹിമ ദാസ്, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവരും സംഭാവന നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios