റാഞ്ചി: ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. അടുത്തിടെ താരം പരിശീലനം ആരംഭിച്ചിരുന്നു. മാത്രമല്ല കായികക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഫിറ്റ്‌നെസിലും താരം ശ്രദ്ധിച്ചിരുന്നു. 38കാരനായ ധോണി ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ഇന്ത്യന്‍ പ്രീമിയല്‍ ലീഗാണ് ധോണി ഇനി കളിക്കാന്‍ പോകുന്ന ടൂര്‍ണമെന്റ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടാനും സാധ്യതയേറെയാണ്. ഇതിനിടെ ധോണിയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ക്രിക്കറ്റ് പിച്ച് മിനുസപ്പെടുത്തുന്ന റോളര്‍ ഓടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം... 

ധോണിയുടെ ഹോംഗ്രാണ്ടായ റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിത്തിന്റെ പിച്ചിലാണ് ധോണി റോളര്‍ ഓടിക്കുന്നത്. ധോണി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എത്തുന്നുണ്ട്. ഝാര്‍ഖണ്ഡ് പ്രാദേശിക താരങ്ങള്‍ക്കൊപ്പമാണ് ധോണിയുടെ പരിശീലനം.