Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ മിന്നുന്ന ജയം പാകിസ്ഥാനെതിരായ മറ്റൊരു വിജയകരമായ ആക്രമണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

മഴ രസംകൊല്ലിയായെത്തിയ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. 

Cricket WorldCup 2019 Another Strike On Pak Amit Shah Praises Team India After win aganist pakistan
Author
Kerala, First Published Jun 17, 2019, 9:08 AM IST

ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍  പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നുന്ന ജയം പാകിസ്ഥാനെതിരായ മറ്റൊരു വിജയകരമായ ആക്രമണമായിരുന്നു എന്ന് വിശേഷിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റില്‍ പറയുന്നു.

മഴ രസംകൊല്ലിയായെത്തിയ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. 

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

Follow Us:
Download App:
  • android
  • ios