ലോര്‍ഡ്‌സ്: 2015ലെ ലോകകപ്പ് ഫൈനലില്‍ തനിക്ക് പറ്റിയ പിഴവുകള്‍ തമാശരൂപത്തിൽ ഏറ്റുപറഞ്ഞ് ബ്രണ്ടന്‍ മക്കല്ലം. ലോര്‍ഡ്സിലെ കമന്‍ററി ബോക്സില്‍ ആയിരുന്നു രസകരമായ രംഗങ്ങള്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ആദ്യ ഓവറില്‍ നേടിയത് അഞ്ച് റൺസ്. വിക്കറ്റൊന്നും വീണുമില്ല. രണ്ടാം ഓവര്‍ തുടങ്ങിയപ്പോഴാണ് കമന്‍ററി ബോക്സിലുണ്ടായിരുന്ന ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ രസകരമായ പരാമര്‍ശം. 2015ലെ ഫൈനലില്‍ ആദ്യ ഓവറില്‍ വിക്കറ്റ് കളഞ്ഞ ന്യൂസിലന്‍ഡുകാരന്‍ ആരെന്നായി നാസര്‍ ഹുസൈന്‍. 

2015ലെ ഫൈനലിലെ അഞ്ചാം പന്തില്‍ പൂജ്യത്തിന് പുറത്തായതാണ് മക്കല്ലം. അതാണ് രസകരമായ രൂപത്തില്‍ മക്കല്ലം ഓര്‍ത്തെടുത്തത്. അന്ന് എതിര്‍ നായകനായിരുന്ന മൈക്കല്‍ ക്ലാര്‍ക്കും മക്കല്ലത്തിനൊപ്പം ലോര്‍ഡ്സ് കമന്‍ററി ബോക്സിലെ ചിരിയിൽ പങ്കുചേര്‍ന്നു.