തിരുവനന്തപുരം: ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയ ഭർത്താവ് പിടിയിൽ.  വാമനപുരം സ്വദേശി ആദർശ് (26) ആണ് പോത്തൻകോട് പൊലീസിന്റ പിടിയിലായത്. ഈ കഴിഞ്ഞ 23ന് ആണ് സംഭവം. ഭാര്യയായ വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) നെയാണ് കൊലപ്പെടുത്തിയത്. പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിൽവെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.