റാഞ്ചി: ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. 24കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുർഗ ദെഹ്രി, ദേവേന്ദ്ര ദെഹ്രി, സോനു ദെഹ്രി എന്നിവരാണ് അറസ്റ്റിലായത്. പഹാരിയ ഗോത്രക്കാരിയാണ് ബലാത്സംഗത്തിനിരയായ യുവതി.

മാർക്കറ്റിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനെസംഘം ബലം പ്രയോഗിച്ച് അടുത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായ പ്രതികളെ ദുംക ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് വളപ്പൊട്ടുകളും വസ്ത്രത്തിന്റെ കഷ്ണങ്ങളും പൊലീസ് കണ്ടെത്തി. വസ്ത്രം ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് അറിയിച്ചു.