Asianet News MalayalamAsianet News Malayalam

ശാരീരികമായും സാമ്പത്തികമായും ശരണ്യയെ ഉപയോഗിച്ച നിതിന്‍; നിര്‍ണ്ണായക തെളിവായി ചാറ്റിംഗ്

എന്നാല്‍ ശരണ്യ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കാൻ ശരണ്യ നടത്തിയ നാടകം കണ്ട പൊലീസ് കരുതലോടെയാണ് മുന്നോട്ട് പോയത്.

Chat history leads youth held in connection with kannur toddlers murder
Author
Kannur, First Published Feb 28, 2020, 9:59 AM IST

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍, ശരണ്യയുടെ കാമുകന്‍ നിതിന് കൂടി പങ്കുണ്ടെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ വളരെ കരുതലോടെയാണ് നിതിന്റെ അറസ്റ്റിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നിതിനെതിരെ ശരണ്യ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശരണ്യ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കാൻ ശരണ്യ നടത്തിയ നാടകം കണ്ട പൊലീസ് കരുതലോടെയാണ് മുന്നോട്ട് പോയത്. എന്നാല്‍ ശരണ്യയുടെ മൊഴി തീര്‍ത്തും തള്ളിക്കളയാനും അന്വേഷണ സംഘം തയ്യാറായിരുന്നില്ല. വിശദമായ അന്വേഷണത്തിന് ശേഷമാണ് വലിയന്നൂര്‍ സ്വദേശി നിധിനെയാണ് പ്രേരണകുറ്റം ചുമത്തി സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് നിധിന്‍.

Read More: ശരണ്യയെ കാണാന്‍ കൊല നടന്നതിന്റെ തലേന്ന് രാത്രി ഒരു മണിക്ക് കാമുകൻ വീട്ടിലെത്തി

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭര്‍ത്താവ് പ്രണവും മൊഴിനല്‍കിയിരുന്നു. ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിധിന്‍ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.പ്രേരണയ്ക്കൊപ്പം ഗുഡാലോചനക്കുറ്റവും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ശരണ്യയെ ഇയാള്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സാഹചര്യതെളിവുകള്‍ക്കൊപ്പം ഇരുവരും തമ്മില്‍ നടത്തിയ വാട്സാപ്പ്, ഫെയ്സ്ബുക്ക് ചാറ്റുകളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ അന്വേഷണത്തിന് ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹം കഴിച്ചെനെ എന്നതടക്കമുള്ള കാര്യങ്ങള്‍ ചാറ്റിംഗില്‍ നിന്നും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടിൽ പോയിരുന്നുവെന്ന് നിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോൺ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്‍റെ രേഖകൾ കാമുകൻ്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Read More: 

തയ്യിൽ കൊല: നിതിനെതിരായ ശരണ്യയുടെ മൊഴി നാടകമെന്ന് പൊലീസ് കരുതി, അറസ്റ്റിലേക്ക് എത്തിയത് ഇങ്ങനെ

Follow Us:
Download App:
  • android
  • ios