Asianet News MalayalamAsianet News Malayalam

'സഹപാഠികളെ ബലാത്സംഗം ചെയ്യാം'; ഭയപ്പെടുത്തുന്ന ചാറ്റുമായി വിദ്യാര്‍ത്ഥികള്‍, നടപടിയെടുത്ത് സ്കൂള്‍

13 നും 14നും ഇടയില്‍ പ്രായമുള്ള എട്ട് ആണ്‍കുട്ടികള്‍ക്ക് നേരെയാണ് സ്കൂള്‍ നടപടിയെടുത്തിരിക്കുന്നത്. ഈ ഗ്രൂപ്പില്‍ ലൈംഗികച്ചുവയോടെയുള്ള സംഭാഷണങ്ങള്‍ സജീവമായിരുന്നു. നമ്മുക്ക് അവളെ ബലാത്സംഗം ചെയ്യാം, ഇന്ന് രാത്രി നമ്മുക്ക് ആരെയാണ് കിട്ടുക എന്നെല്ലാമുള്ള ചോദ്യത്തിന് കയ്യടിക്കുന്ന രീതിയിലുള്ള  സംഭാഷണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് രക്ഷിതാക്കള്‍

Eight students from top international school in Mumbai suspended for Whats App rape rant against classmate
Author
Mumbai, First Published Dec 18, 2019, 1:39 PM IST

മുംബൈ: സഹപാഠികളെ ക്രൂരമായി ബലാത്സംഗം ചെയ്യാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കിയ എട്ട് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത് മുംബൈയിലെ പ്രശസ്തമായ അന്താരാഷ്ട്ര സ്കൂള്‍. രാജ്യത്തെ അന്താരാഷ്ട്ര സ്കൂളുകളുടെ റാംങ്കിങില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഈ സ്കൂളില്‍  പ്രശസ്തരായ പലരുടേയും കുട്ടികള്‍ പഠിക്കുന്നുണ്ട്. 13 നും 14നും ഇടയില്‍ പ്രായമുള്ള എട്ട് ആണ്‍കുട്ടികള്‍ക്ക് നേരെയാണ് സ്കൂള്‍ നടപടിയെടുത്തിരിക്കുന്നത്. 

ഗ്രൂപ്പില്‍ സ്ഥിരമായ ഇരകളാക്കപ്പെട്ടിരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ ചാറ്റ് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സെലിബ്രിറ്റികളായ മാതാപിതാക്കള്‍ പരാതിയുമായി സ്കൂള്‍ അധികൃതരെ ബന്ധപ്പെടുകയായിരുന്നു. ചാറ്റില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ തങ്ങള്‍ക്ക് നടക്കുമോയെന്ന ഭയത്താല്‍ ചില പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാന്‍ ഭയക്കുന്നതായും മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. 

100 പേജോളം നിറയുന്ന ചാറ്റിന്‍റെ വിശദാംശങ്ങളുമായാണ് രക്ഷിതാക്കള്‍ സ്കൂളില്‍ പരാതിയുമായി എത്തിയതെന്ന്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ക്രൂരമായ രീതിയിലുള്ള പദങ്ങളാണ് കുട്ടികള്‍ ചാറ്റില്‍ ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടികളെ ഉപഭോഗ വസ്തുക്കളായി കാണുകയും ലൈംഗിക വൈകൃത സ്വഭാവം പുലര്‍ത്തുന്നതുമാണ് ഗ്രൂപ്പിലെ സംഭാഷണങ്ങള്‍ എന്നും പരാതി വ്യക്തമാക്കുന്നു.

സ്കൂളിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ കൂട്ടമായ രീതിയില്‍ ഈ ഗ്രൂപ്പില്‍ ലൈംഗികച്ചുവയോടെയുള്ള സംഭാഷണങ്ങള്‍ സജീവമായിരുന്നു. നമ്മുക്ക് അവളെ ബലാത്സംഗം ചെയ്യാം, ഇന്ന് രാത്രി നമ്മുക്ക് ആരെയാണ് കിട്ടുക എന്നെല്ലാമുള്ള ചോദ്യത്തിന് കയ്യടിക്കുന്ന രീതിയിലുള്ള ഗ്രൂപ്പിലെ സംഭാഷണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 

നവംബര്‍ 8 മുതല്‍ 30 വരെ നടന്ന ചാറ്റില്‍ സഹപാഠിയെ എങ്ങനെയെല്ലാം ആസ്വദിക്കാമെന്നും ആണ്‍കുട്ടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ക്ലാസിലെ ചില പെണ്‍കുട്ടികളെക്കുറിച്ച് അശ്ലീല സംഭാഷണം മാത്രമാണ് ഗ്രൂപ്പില്‍ നടന്നിട്ടുള്ളത്. ബലാത്സംഗം ചെയ്യണമെന്നതിനെ പിന്താങ്ങുന്നതില്‍ സ്കൂളിലെ ലീഡര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വവര്‍ഗരതിയെയും ഗ്രൂപ്പ് ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പലതും പെണ്‍കുട്ടികള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതാണെന്നും പരാതിയില്‍ മാതാപിതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ പരാതിയെക്കുറിച്ചും കുട്ടികള്‍ക്കെതിരായ പരാതിയെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാന്‍ സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചു. സംഭവം സ്കൂളിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സ്കൂളാണെന്നാണ് രക്ഷിതാക്കളുടെ നിലപാട്. 

Follow Us:
Download App:
  • android
  • ios