Asianet News MalayalamAsianet News Malayalam

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന സംഭവം; മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

കൂട്ടുകാരെ കാണാന്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം ഇന്നോവ കാറിലെത്തിയ പ്രശാന്തിനെ അമാന്‍ ബഹാദൂറും സംഘവും തടഞ്ഞു നിര്‍ത്തി  ആക്രമിച്ചു.

Engineering student murder: Ex MLA's son arrested
Author
Lucknow, First Published Feb 21, 2020, 3:37 PM IST

ലഖ്നൗ: പട്ടാപ്പകല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ പൊതുസ്ഥലത്ത് കുത്തിക്കൊന്ന സംഭവത്തില്‍ മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. ബിഎസ്‍പി മുന്‍ എംഎല്‍എയുടെ മകന്‍ അമാന്‍ ബഹാദൂറാണ് അറസ്റ്റിലായത്. 23കാരനായ പ്രശാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലഖ്നൗ ടോംതി നഗറിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 

കൂട്ടുകാരെ കാണാന്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം ഇന്നോവ കാറിലെത്തിയ പ്രശാന്തിനെ അമാന്‍ ബഹാദൂറും സംഘവും തടഞ്ഞു നിര്‍ത്തി  ആക്രമിച്ചു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പ്രശാന്ത് സിംഗ് കാറിനുള്ളില്‍ നിന്ന് പുറത്തേക്കോടി പ്രാണരക്ഷാര്‍ത്ഥം കെട്ടിടത്തിനുള്ളിലേക്ക് കയറി. പിന്നീട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രശാന്തിനെയാണ് കണ്ടത്.

ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. വാരാണസി സ്വദേശിയായ പ്രശാന്ത് സിംഗ് ലഖ്നൗവിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജിലാണ് പഠിക്കുന്നത്. പ്രശാന്ത് സിംഗിന്‍റെ ജൂനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios