ആലപ്പുഴ: മെ‍ഡിക്കൽ കോളജ് ജീവനക്കാരന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ വലിയചുടുകാട് കിഴക്ക് കെ മധുവിന്റെ വീട് ആക്രമിച്ച് മക്കളെ വെട്ടിപരിക്കേൽപ്പിച്ച കേസിലാണ് രണ്ട് പേരെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ പള്ളിപ്പറമ്പ് വീട്ടിൽ ലിനോജ് കെ ജെ, കൈതവന വാർഡിൽ ശങ്കരശേരിവീട്ടിൽ വിനുശങ്കർ എന്നിവരാണ് പിടിയിലായത്. ഇതിൽ ലിനോജ് കാപ്പാ നിയമപ്രകാരം തടവിൽ കഴിഞ്ഞശേഷം അടുത്തയിടെ ജാമ്യത്തിൽ ഇറങ്ങിയ ആളാണ്. വധശ്രമം ഉൾപ്പെടെ പത്തോളം കേസിൽ പ്രതിയാണ് ലിനോജ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊവിഡിനെ തുരത്താന്‍ ചാണകവും ഗോമൂത്രവും; കിലോയ്ക്ക് 500 രൂപ, വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

ഭാര്യയുടെ ബാഗിൽ സൂക്ഷിച്ച കത്തിയെടുത്ത് അയൽവാസി കുത്തി; കോഴിക്കോട്ട് യൂത്ത് ലീഗ് നേതാവ് മരിച്ചു

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; 17കാരന്‍ അറസ്റ്റില്‍, സംഭവം പാലക്കാട്

തൃശൂരിൽ കൊവിഡ് സംശയിച്ച് ഡോക്ടറെ ഫ്ലാറ്റിൽ പൂട്ടിയിട്ടു; അസോസിയേഷൻ ഭാരവാഹികൾ അറസ്റ്റിൽ