മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിലെ റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്‍കുന്ന സെക്സ് റാക്കറ്റ്. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വനകിട സെക്സ് റാക്കറ്റ് പിടിയിലായത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയിരുന്ന നടി അമൃത ദനോഹയും മോഡലായ റിച്ച സിങുമാണ് പിടിയിലായത്. 

Who is actress Amrita Dhanoa: Arhaan Khan's ex-girlfriend and actress Amita Dhanoa was arrested by P

സോണല്‍ ഡെപ്യൂട്ടി കമ്മീഷണറര്‍ ഡി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ആവശ്യക്കാര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു. ആവശ്യമുള്ള പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. 

സംഭവത്തില്‍ സെക്സ് റാക്കറ്റിന്‍റെ കയ്യില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ പൊലീസ് മറ്റ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ സഘത്തിന്‍റെ ഭാഗമാണ് നടിയും മോഡലുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

വിദേശ വനിതകളെ വച്ച് പെണ്‍വാണിഭം: സിനിമ പ്രോഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം വിദേശ വനിതകളെ എത്തിച്ച് മുംബൈ നഗരത്തില്‍ സെക്സ് റാക്കറ്റ് നടത്തിയ ബോളിവുഡ് സിനിമ പ്രോഡക്ഷന്‍ മാനേജര്‍ പിടിയിലായിരുന്നു. ജൂഹുവിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.