മുംബൈ: മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച ഭാര്യയെ അവിഹിത ബന്ധം സംശയിച്ച് ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവായ പ്രദീപ് കദമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ മുംബൈയിലെ ഖട്കോപറിലുള്ള ഭട്ട് വാടിയിലാണ് സംഭവം. 

 മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അവിഹിത ബന്ധം സംശയിച്ച്  പ്രദീപ് കദം ഭാര്യ അജ്ഞന കദമിനെ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. ഇവരുടെ രണ്ട് മക്കളും ആ സമയം വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജ്ഞനയെ കുട്ടികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഖട്കോപര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. 

Read More: അമ്മയും കാമുകനും ചേർന്ന് മൂന്ന് വയസുകാരനെ മർദ്ദിച്ച സംഭവം; കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി