Asianet News MalayalamAsianet News Malayalam

ഭാര്യയെ വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന് ഭര്‍ത്താവ് വെട്ടിക്കൊന്നു

വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന് കൊലപ്പെടുത്തിയത്. യൂസഫും ഭാര്യ സുലേഖയും പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം. 

husband stabs wife to death in thrissur
Author
Thrissur, First Published Feb 23, 2020, 10:23 AM IST

തൃശൂര്‍: പുന്നയൂർക്കുളം ചെറായിയിൽ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യയെ വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന് കൊലപ്പെടുത്തിയത്. അണ്ടത്തോട് തങ്ങൾപടിക്ക് കിഴക്ക് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയാണ് കൊല്ലപ്പെട്ടത്.  ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. 

യൂസഫും ഭാര്യ സുലേഖയും വര്‍ഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം. 33 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. മൂന്ന് കുട്ടികളുമുണ്ട്. കൊലയ്ക്ക് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല.  യൂസഫ് പൊലീസിന്‍റെ  കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Follow Us:
Download App:
  • android
  • ios