ചെന്നൈ: സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയ ഗവേഷകയെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഐഐടി മദ്രാസിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറിയില്‍ കയറിയപ്പോള്‍ ചുമരില്‍ ഒരു ദ്വാരം കണ്ട ഗവേഷക വിദ്യാര്‍ത്ഥിനി തന്നെ ആരോ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതായി സംശയിച്ചിരുന്നു.

അവിടെ നിന്ന് പ്രൊജക്ട് ഓഫീസറായ സുഭാഷ് ബാനര്‍ജിയെ ഇവര്‍ കാണുകയും ചെയ്തു. ഇതോടെ ഇവര്‍ സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read More: സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് കമിതാക്കൾ മർദ്ദിച്ചു; പരാതിയുമായി ടാക്സി ഡ്രൈവർ 

അതേസമയം ഇയാളുടെ ഫോണില്‍ പൊലീസിന് വീഡിയോകളൊന്നും കണ്ടെത്താനായിട്ടില്ല. ഇതോടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.