തിരുവനന്തപുരം: ആറ്റിങ്ങൽ പള്ളിക്കലിൽ അയൽവാസികള്‍ തമ്മിൽ വസ്തുതർക്കത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ആലിസ് മൻസിലിൽ നജീമാണ് മരിച്ചത്. 

സംഘർഷത്തിൽ നജീബിന്റെ സഹോദരൻ നൈസാമിനും കുത്തേറ്റിട്ടുണ്ട്. ഇവരുടെ അയൽവാസികളായ ഷെഹീൻ, ഷാഹുൽ ഹമീദ് എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ഇവരും പരിക്കേറ്റ് ആശുപത്രിയിലാണ്. അതിർത്തി കേറ്റി കെട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.