ആലപ്പുഴ: ചേർത്തല ഒറ്റപ്പുന്നയിൽ ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു. പട്ടണക്കാട് സ്വദേശി ശിവൻ (45 ) ആണ് മരിച്ചത്. സഹോദരൻ ബാബുവാണ് ശിവനെ കുത്തിയത്. സംഭവത്തിന് ശേഷം ബാബു ഒളിവിൽ പോയി. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതി ബാബുവിനായി പൊലീസ് തെരച്ചിൽ തുടങ്ങി.

ചേർത്തല ഒറ്റപ്പന്ന റെയിൽവേ ക്രോസിന് സമീപത്ത് വച്ചുണ്ടായ സംഘർഷത്തിനിടെയാണ് ശിവന് കുത്തേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിവൻ മൂന്ന് സഹോദരങ്ങളുമായി ചേർന്ന്, ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപത്ത് ഹോട്ടൽ നടത്തിവരുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. ശിവൻ വയലാർ സ്വദേശിയാണെങ്കിലും, കുറെ നാളായി പട്ടണക്കാട് പാറയിൽ ഭാഗത്താണ് താമസം. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.