Asianet News MalayalamAsianet News Malayalam

'മകളുടെ അച്ഛന്‍ 13കാരന്‍'; ഡിഎന്‍എ പരിശോധനയില്‍ പുറത്തായത് നഴ്സറി ജീവനക്കാരിയുടെ ലൈംഗിക ചൂഷണം

നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ  പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം.

Married nursery worker accused of sex with minor boy in London
Author
London, First Published Mar 6, 2020, 5:00 PM IST

ലണ്ടന്‍: വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ 20 കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി, ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞത് കുട്ടിയുടെ പിതാവ് 13 കാരനാണെന്ന്. ലണ്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം യുവതി ലൈംഗിക പീഡനത്തിനരയായാക്കിയ കേസിലെ അന്വേഷണത്തില്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവം പുറത്തായതോടെ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച  യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും.  

ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന  ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിത്. നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ  പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവർ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.  

2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൗമാര പ്രായത്തിലേക്ക് കടക്കുന്ന കുട്ടിയുമായി ലീ അഠുപ്പം തുടര്‍ന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ തന്‍റെ കാമുകനായ യുവാവിനെ ലീ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വിവാഹ ശേഷവും ഇവര്‍ 13കാരനെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. പീഡന വിവരം അറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ലീയോട് ആവശ്യപ്പെട്ടു. എന്നാല്‍  2018 വരെ പലതവണകളായി ലീ കുട്ടിയെ സൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇതിനിടെ ലീ ഗര്‍ഭിണിയാവുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് തെളിഞ്ഞു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ നഴ്സറി ജീവനക്കാരിക്കെതിരെ പരാതി നല്‍കി. അതേസമയം, വിചാരണ വേളയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ലീ നിഷേധിച്ചു.  13 വയസ്സുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ലീയുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ലീ ആണ്‍കുട്ടിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങള്‍ കോടതി തള്ളിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു, വരുന്ന ഏപ്രില്‍ മൂന്നിന് ബേര്‍ക്ക് ഷെയറിലെ കോടതി കേസിന്‍റെ വിധി പുറപ്പെടുവിക്കും.

Follow Us:
Download App:
  • android
  • ios