കോഴിക്കോട്: ബേക്കറിയിൽ സാധനം വാങ്ങാൻ വന്ന വിദ്യാർഥിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടിൽ രാജനെയാണ് (67) നാദാപുരം സിഐ എൻ.സുനിൽ കുമാർ അറസ്റ്റ് ചെയ്തത്. കടയിലെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ പ്രകാരം കേസെടുത്ത ഇയാളെ റിമാൻഡ് ചെയ്തു. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നേരത്തെ തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുളത്തൂർ സ്വദേശി സുചിത്രനാണ് പിടിയിലായത്. കുട്ടികളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്ന ഇയാൾ മാതാപിതാക്കൾ ഇല്ലാത്ത നേരം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Read Also: പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച കേസ്; മധ്യവയസ്കൻ പിടിയിൽ

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മധ്യവയസ്കന്‍ അറസ്റ്റില്‍