മലപ്പുറം: മലപ്പുറം തിരുരങ്ങാടി മുന്നിയൂർ പാറക്കടവില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശി ലാത് മഹി (43) ആണ് കൊലപ്പെട്ടത്. അതേ മുറിയില്‍ താമസിച്ചിരുന്ന ആളാണ് കൊലപാതകം നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജോലിക്ക് ഉപയോഗിക്കുന്ന മഴു ഉപയോഗിച്ചാണ് കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ ഒഡീഷ സ്വദേശി ബുട്ടി ബാഗി(44) എന്നയാളെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.