ദില്ലി: രാജ്യവ്യാപക ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനിടെ പൊലീസ് അതിരുവിട്ടു പെരുമാറിയെന്ന് പരാതി. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പുറത്തിറങ്ങിയ ജനങ്ങളോട് പൊലീസ് മോശമായി പെരുമാറുന്നത്തിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നു.

ഉത്തര്‍പ്രദേശിലെ ബദൗന്‍, രാജസ്ഥാനിലെ പ്രതാപ്നഗര്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബദൗനില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കു നേരെയായിരുന്നു പോലീസ് അതിക്രമം. നടന്നു പോകുകയായിരുന്ന തൊഴിലാളികളെ പൊലീസുദ്യോഗസ്ഥന്‍ റോഡ് വക്കില്‍ തവളച്ചാട്ടത്തിന് നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ഉന്നതോദ്യോഗസ്ഥര്‍ രംഗത്തെത്തി. സംഭവത്തിനുത്തരവാദിയായ പൊലീസുകാരന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ളയാളാണെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബദൗന്‍
സീനിയര്‍ സൂപ്രണ്ട് അശോക് കുമാര്‍ ത്രിപാഠി വ്യക്തമാക്കി.  

രാജസ്ഥാനില്‍ നിന്ന് പുറത്തു വന്ന ദൃശ്യങ്ങളിലും ഒരു സംഘം പൊലീസുകാര്‍ രണ്ട്‌സയുവാക്കളോട് സമാനമായി പെരുമാറുന്നത് കാണാം. റോഡിലൂടെ നടക്കുന്നവരെ രാജസ്ഥാനില്‍ പോലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്