Asianet News MalayalamAsianet News Malayalam

വീണ്ടും പാക് ക്രൂരത; ഇന്ത്യന്‍ സൈനിക പോര്‍ട്ടറെ തലയറുത്ത് കൊലപ്പെടുത്തി

പ്രൊഫഷണല്‍ സൈന്യത്തിന്‍റെ രീതിയല്ല പാകിസ്ഥാന്‍ പിന്തുടരുന്നതെന്നും ഇപ്പോഴത്തെ നടപടി കാടത്തമാണെന്നും ഇന്ത്യന്‍ കരസേന മേധാവി എംഎം നരവനെ പറഞ്ഞു. 

Pakistan border action team beheaded India Porter
Author
Jammu, First Published Jan 12, 2020, 11:06 AM IST

ജമ്മു: പാക് അതിര്‍ത്തി സൈന്യം (പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം) ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്തതായി സംശയമെന്ന് സൈനിക വൃത്തങ്ങള്‍. സൈനികനൊപ്പം സിവിലിയനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായാണ് സിവിലിയന്മാരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപ്പെടുത്തിയ ശേഷം തലയറുത്തതാണോ തലയറുത്ത് കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 

കൊല്ലപ്പെട്ട  മുഹമ്മദ് അസ്‍ലമിന്‍റെ(28) തലയില്ലാത്ത മൃതദേഹം ലഭിച്ചു. അല്‍ത്താഫ് ഹുസൈന്‍റെയും(23) മൃതദേഹം ലഭിച്ചു. പ്രൊഫഷണല്‍ സൈന്യത്തിന്‍റെ രീതിയല്ല പാകിസ്ഥാന്‍ പിന്തുടരുന്നതെന്നും ഇപ്പോഴത്തെ നടപടി കാടത്തമാണെന്നും ഇന്ത്യന്‍ കരസേന മേധാവി എംഎം നരവനെ പറഞ്ഞു. ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോര്‍ട്ടര്‍മാരായ മൂന്ന് പേര്‍ക്ക് പാക് ഷെല്ലാക്രമണത്തിലും പരിക്കേറ്റു. ഗുല്‍പൂര്‍ സെക്ടറിലെ കസാലിയന്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ സൈന്യത്തിന് ആയുധമടക്കമുള്ള സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. 

കൊല്ലപ്പെട്ടവരുടെ തല പാക് സൈന്യം കൊണ്ടുപോയതായി സംശയിക്കുന്നതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു. മുഹമ്മദ് അസ്‍ലമിന്‍റെ തലയില്ലാത്ത മൃതദേഹം പൊലീസിന് കൈമാറി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറി. 

Follow Us:
Download App:
  • android
  • ios