അമൃത്സര്‍: ഭാര്യയെയും മൂന്ന് ബന്ധുക്കളെയും പൊലീസുകാരന്‍ എകെ 47 തോക്കുപയോഗിച്ച് വെടിവെച്ച് കൊന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ സെയ്ദ് ജലാല്‍പുര്‍ ഗ്രാമത്തില്‍ പൊലീസ് കോണ്‍സ്റ്റബിളായ കുല്‍വീന്ദര്‍ സിങാണ് നാലുപേരെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുല്‍വീന്ദറിനെ അറസ്റ്റ് ചെയ്തു. ധരംകോട്ട് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കുല്‍വീന്ദറിന്‍റെ ഭാര്യ രാജ്വീന്ദര്‍ സിങ്, ഭാര്യാമാതാവ് സുഖ്വീന്ദര്‍ സിങ്, സഹോദരന്‍ ജസ്കരണ്‍ സിങ് ജസ്കരണ്‍ സിങിന്‍റെ ഭാര്യ ഇന്ദ്രജിത് സിങ് എന്നിവരാണ് മരിച്ചത്. ജസ്കിരണ്‍ സിങിന്‍റെ പത്തുവയസ്സുകാരി മകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ഭാര്യയുടെ ബന്ധുക്കളുമായി കുല്‍വീന്ദര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ശനിയാഴ്ച ഭാര്യ വീട്ടില്‍ മദ്യപിച്ചെത്തിയ ഇയാള്‍ തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ധരംകോട്ട് പൊലീസ് സ്റ്റേഷനില്‍ ടിയര്‍ ഗ്യാസ് സ്ക്വാഡില്‍ ജോലി ചെയ്യുന്ന കുല്‍വീന്ദറിന്‍റെ പേരിലാണ് എകെ 47 തോക്ക് അനുവദിച്ചത്.