Asianet News MalayalamAsianet News Malayalam

കൊടും കുറ്റവാളിയായ ഗുണ്ടയുമായി ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ലൈംഗിക ബന്ധം; ഒടുവില്‍ കുടുങ്ങിയത് ഇങ്ങനെ

വന്‍ സുരക്ഷയുള്ള ഫ്രാങ്കലണ്ട് ജയിലിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇണ്ടായത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്രിമിനലുകളെ താമസിപ്പിക്കുന്ന ജയിലാണിത്. കോക്കിയുടെ സെല്ലില്‍ വെച്ച് ഇവര്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു 

Prison guard jailed over sexual relationship with notorious inmate
Author
London, First Published Feb 12, 2020, 7:22 PM IST

ലണ്ടന്‍ :  ജോലി സമയത്ത് തടവ് പുള്ളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വനിത ജയില്‍ ഓഫീസര്‍ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് കോടതി. ഇംഗ്ലണ്ടിലെ ദുര്‍ഹാമിന് അടുത്തുള്ള എച്ച്എംപി ഫ്രാങ്ക്ലാന്‍റ്  ഉദ്യോഗസ്ഥയായ സ്റ്റെഫിനി സ്മിത് വൈറ്റാ(40)ണ് ജയിലിന് ഉള്ളില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ദുര്‍ഹാം കോടതി ശിക്ഷിച്ചത്. ഇവരെ നേരത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

2018 ജൂണിനും ഡിസംബറിനും ഇടയിലാണ് സംഭവം അരങ്ങേറിയത്. കുപ്രസിദ്ധ ഗുണ്ട നേതാവായ കുര്‍ട്ടിസ് കോക്കി വാറന്‍ എന്ന 56 കാരനുമായി ജയില്‍ ഉദ്യോഗസ്ഥയായ സ്റ്റെഫിനി സ്മിത് വൈറ്റ് ജയിലിന് ഉള്ളില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. കോക്കിയുടെ പേര് സ്റ്റെഫിനി ശരീരത്തില്‍ പച്ച കുത്തുകയും ലൈംഗിക ചുവയോടെയുള്ള പ്രണയ ലേഖനങ്ങള്‍ കോക്കിക്ക് കൈമാറിയതായുമാണ് വിവരം. 

വന്‍ സുരക്ഷയുള്ള ഫ്രാങ്കലണ്ട് ജയിലിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇണ്ടായത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്രിമിനലുകളെ താമസിപ്പിക്കുന്ന ജയിലാണിത്. കോക്കിയുടെ സെല്ലില്‍ വെച്ച് ഇവര്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു എന്ന് കോടതി കണ്ടെത്തി. പിന്നീട് ജയിലിലെ അടുക്കളയില്‍ വെച്ചും വസ്ത്രം അലക്കുന്ന സ്ഥലത്ത് വെച്ചും ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടു. മാത്രമല്ല തന്‍റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി സ്റ്റെഫിനി കോക്കിന് നല്‍കി. 

13 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു കോക്കി. ഇവര്‍ തമ്മിലെ ശാരീരിക ബന്ധം ആറ് മാസത്തോളം നീണ്ടപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. കുറ്റവാളികളെ നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചയാളാണ് സ്‌റ്റെഫാനിയെങ്കിലും കോക്കിയില്‍ ആകൃഷ്ടയായ ഇവര്‍ അയാളുമായി അടുക്കുകയായിരുന്നു. കേവലം മൂന്നു മാസത്തിനുള്ളില്‍ തന്നെ 213 തവണയാണ് പരസ്പരം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.

ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ മറ്റു ജീവനക്കാര്‍ നിരീക്ഷണം കടുപ്പിച്ചപ്പോഴാണ് രഹസ്യം പുറത്തായത്. ഇയാള്‍ക്ക് സ്‌റ്റെഫാനി ഒരു കുറിപ്പ് കൈമാറുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ജയിലിനുള്ളിലേക്കു നിരോധിത വസ്തുക്കള്‍ എത്തിക്കാന്‍ കോക്കി സ്‌റ്റെഫാനിയെ ഉപയോഗിച്ചിരുന്നു എന്നാണ് വിവരം. 

കേസിലെ വിചാരണയും ശിക്ഷ നടപടികളും ജയിലുകളിലെ അഴിമതി കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന്  ദുര്‍ഹാം സിഐഡി സര്‍വീസിലെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വിധിയോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios