Asianet News MalayalamAsianet News Malayalam

പാലക്കാട്: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 15 വര്‍ഷം തടവ്ശിക്ഷ

പാലക്കാട് പോക്സോ കോടതിയുടേതാണ് വിധി. 2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്

teacher found guilty in raping 2nd standard student convicted for 15 year imprisonment
Author
Cherpulassery, First Published Jan 7, 2020, 5:33 PM IST

പാലക്കാട്: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വര്‍ഷം തടവ് ശിക്ഷ. പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരിയിലാണ് സംഭവം. പാലക്കാട് കൈപ്പുറം സ്വദേശിയും അധ്യാപകനുമായ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

ഇയാളോട് ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടു. പാലക്കാട് പോക്സോ കോടതിയുടേതാണ് വിധി. 2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

Read more at: നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് ...

 

 

 

Follow Us:
Download App:
  • android
  • ios