Asianet News MalayalamAsianet News Malayalam

ശല്യം ചെയ്ത യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി

യുവാവിന്‍റെ പിന്‍കഴുത്തിലും നെഞ്ചിലും ഇടത് ചുമലിലും ഗുരുതരമായി പൊള്ളലേറ്റു. മൊറാവന്‍ പോലീസ് സ്‌റ്റേഷന്‍റെ പരിധിയിലുള്ള ഗൊഡാമൗവിലാണ് സംഭവം. 

the girl threw acid on the young man, referred to Lucknow; Accused girl in custody
Author
Lucknow, First Published Jan 28, 2020, 7:05 PM IST

ഉന്നാവ്:  സ്ഥിരം ശല്യം ചെയ്ത യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. രോഹിത് യാദവ് (24) എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തുവരികയായിരുന്നു.  ഒടുവില്‍ ശല്യം സഹിക്കാതായപ്പോഴാണ് യുവതി ഇയാള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തിയത്. 

യുവാവിന്‍റെ പിന്‍കഴുത്തിലും നെഞ്ചിലും ഇടത് ചുമലിലും ഗുരുതരമായി പൊള്ളലേറ്റു. മൊറാവന്‍ പോലീസ് സ്‌റ്റേഷന്‍റെ പരിധിയിലുള്ള ഗൊഡാമൗവിലാണ് സംഭവം. പോലീസ് എത്തി ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.

the girl threw acid on the young man, referred to Lucknow; Accused girl in custody

പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ യുവതിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കേസ് രേഖപ്പെടുത്തിയിട്ടില്ല. ആക്രമിക്കപ്പെട്ട യുവാവ് പരാതി നല്‍കിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. 

ജോലി ചെയ്യുന്ന ഡയറി ഫാമില്‍ വച്ചാണ് രോഹിത് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഫാമില്‍ എത്തിയ പെണ്‍കുട്ടി, യുവാവ് എത്തുന്നത് വരെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios