സെന്‍റ്ചാള്‍സ്: പതിനൊന്നുവയസുകാരിയായ മകള്‍ പതിനേഴുകാരനായ മകന്‍റെ കുഞ്ഞിനെ ജന്മം നല്‍കിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് പൊലീസ്. അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ മിസ്സോറി പട്ടണത്തിലെ സെന്‍റ് ചാള്‍സിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. മിസ്സോറിയെ ഇവരുടെ കുടുംബ വീട്ടില്‍വച്ച് ബാത്ത് ടബ്ബിലാണ് പതിനൊന്നുകാരി പ്രസവിച്ചത്. എന്നാല്‍ കുട്ടിയും ജനിച്ച കുട്ടിയും യാതൊരു ശ്രദ്ധയും മാതാപിതാക്കള്‍ നല്‍കാത്തതോടെയാണ് അധികൃതര്‍ നിയമ നടപടികള്‍ എടുത്തത്.

പ്രസവത്തിന് ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  ഇവര്‍ കുട്ടി ആശുപത്രിയില്‍ എത്തിച്ചത് പ്രഥമികമായ  റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് അസ്വഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തപ്പോഴാണ് കാര്യം വെളിവായത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്‍റെ മുന്‍ കാമുകിയുടെ കുട്ടിയാണെന്നും അവരാണ് കുട്ടിയെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചത് എന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സത്യം പുറത്തുവന്നു. തന്‍റെ മകന് മകളില്‍ പിറന്ന കുഞ്ഞാണെന്ന് ഇയാള്‍ സമ്മതിച്ചു. സഹോദരിയുമായി മകന്‍ പലതവണ ബന്ധം പുലര്‍ത്തിയതായി മാതാപിതാക്കള്‍ പറയുന്നു. അതേ സമയം സഹോദരി ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്നാണ് സഹോദരന്‍റെ മൊഴി. മാതാപിതാക്കളെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ സെന്‍റ് ചാള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കറക്ഷന്‍ ജയിലില്‍ റിമാന്‍റിലാണ്. സഹോദരനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും എന്നാണ് സൂചന.

Read More: 

പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ